rajib-banerji

കൊൽക്കത്ത: മമതാ ബാനർജി സർക്കാരിലെ മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് രാജിബ് ബാനർജി എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചു. ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ രാജിബ് ബാനർജി ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.

'രാജിക്കത്ത് സ്പീക്കറിന് കൈമാറിയതായും ജനങ്ങളെ സേവിക്കാൻ പാർട്ടിയദ്ധ്യക്ഷ മമത നൽകിയ അവസരത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതായും' രാജിബ് അറിയിച്ചു. തന്റെ മണ്ഡലമായ ദോംജുറിലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മാസത്തിരിക്കെ മമത മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്ന മൂന്നാമത്തെയാളാണ് രാജിബ്. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കാബിനറ്റ് അംഗങ്ങൾ തുടർച്ചയായി രാജിവയ്ക്കുന്നത് മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടിയാവുകയാണ്.