rebirth

ബ്യൂണസ് അയേഴ്സ്: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ അമ്മയുടെ സംസ്കാരത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ജീവന്റെ തുടിപ്പ് കണ്ടെത്തി മകൾ. അർജന്റീനയിലാണ് സംഭവം. 89കാരിയായ സ്ത്രീയെ നെഞ്ചുവേദനയെ തുടർന്നാണ് കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അമ്മ മരിച്ചെന്ന് ഡോക്ടർമാർ വിധി എഴുതി. തുടർന്ന് സംസ്കാരത്തിനായി മൃതദേഹം ശ്മശാനത്തിലെത്തിച്ചു. അവിടെ എത്തിയപ്പോഴാണ് അമ്മയ്ക്ക് ജീവനുണ്ടെന്ന് മകൾ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ യുവതി അമ്മയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

89 കാരി ഇപ്പോൾ ചികിത്സയിലാണ്. അമ്മ മരിച്ചുവെന്ന് പറഞ്ഞ ആശുപത്രിക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മകൾ രംഗത്തെത്തിയിട്ടുണ്ട്.