saudi-airlines

റിയാദ്: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീങ്ങാനിരിക്കെ യാത്രയ്ക്ക് തയ്യാറെടുത്ത് സൗദി എയർലൈൻസ്. സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായത്. അതേസമയം, യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ സംബന്ധിച്ച് ഉടൻ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംബസി. മാർച്ച് 31 മുതലാണ് കൊവിഡ് യാത്രാ നിരോധനം നീക്കി സർവീസുകൾ സാധാരണ നിലയിലാകുന്നത്.
യാത്രാ വിവരങ്ങൾക്ക് എയർലൈൻസിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും വരുന്ന ദിവസങ്ങളിൽപരിശോധിക്കാമെന്ന് സൗദി അറിയിച്ചു.
കൊവിഡ് ബാധ ഉയർന്ന ചില രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം ഉണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള സർവീസ് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷന്‍ അതോറിറ്റിയും ആലോചിച്ചും പരിശോധിച്ചും എടുക്കും. അതേസമയം, യാത്രാവിലക്ക് പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് മാർച്ച് 31 ന് ശേഷവും വിലക്ക് തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.