biju-menon

പാലാക്കാരൻ അച്ചായനായുള്ള 'മാസ്' വേഷത്തിൽ താൻ എത്തുന്ന ചിത്രം 'ഒറ്റക്കൊമ്പന്റെ' പുതിയ പോസ്റ്റർ പങ്കുവച്ച് നടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി. തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ വഴി സുരേഷ് ഗോപി പങ്കുവച്ച് പോസ്റ്ററിൽ നടൻ ബിജു മേനോനെയാണ് കാണുന്നത്. 'വെൽക്കം ഓൺ ബോർഡ്, ഡിയർ ബിജു മേനോൻ, താങ്കൾ ഒറ്റക്കൊമ്പന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം'- എന്നും സുരേഷ് ഗോപി കുറിച്ചിട്ടുണ്ട്.

post

കട്ടിമീശയുമായി ഉഗ്രമായ മുഖഭാവത്തോടെയാണ് ബിജു മേനോനെ പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിൽ വില്ലനായോ, സമാന രീതിയിലുള്ള പ്രധാന കഥാപാത്രമായോ ആണ് ബിജു പ്രത്യപ്പെടുകയെന്ന സൂചനയും പോസ്റ്റർ നൽകുന്നു. ഈ സൂചനയെ പിൻപറ്റി, 'കോശിയോട് മുട്ടിയത് പോലെ ആകില്ല അയ്യപ്പൻ സാറെ, ഇതു ആള് വേറെയാ... കൊലകൊമ്പനാ...' എന്നാണ് ഒരാൾ പോസ്റ്ററിന് താഴെയുള്ള കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്.

poster

ബിജു മേനോൻ അഭിനയിച്ച 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ കമന്റ്. പൃഥ്വിരാജ് അവതരിപ്പിച്ച 'കോശി'യും ബിജു മേനോന്റെ 'അയ്യപ്പൻ നായരും' തമ്മിലെ ഏറ്റുമുട്ടലായിരുന്നു 'അയ്യപ്പനും കോശിയു'ടെ പ്രധാന പ്രമേയം. ഏതായാലും പുതിയ പോസ്റ്റർ ചിത്രത്തെ പറ്റിയുള്ള ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയിട്ടുണ്ടെന്നുള്ളത് കമന്റുകളിൽ നിന്നും വ്യക്തമാണ്.