കന്നഡയിൽ നിന്ന് ഒരു ചിത്രം ഇന്ത്യയൊട്ടാകെ തരംഗം തീർത്ത ചരിത്രമാണ് യാഷ് നായകനായ കെ .ജി.എഫിനുള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന അറിഞ്ഞതു മുതൽ അതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.. ചിത്രത്തിന്റെ ടീസറിനും ഗംഭീര വരവേല്പായിരുന്നു ആരാധകർ നൽകുന്നത്.. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് അവസാനമിട്ട് കെ..ജി.എഫ്റി 2വിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.. ഈ വർഷം ജൂലായ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
യഷ് നായകനാകുന്ന ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ജനുവരി 7ന് അവതരിപ്പിച്ച ചിത്രത്തിന്റെ ടീസറിന് റെക്കോർഡ് പ്രതികരണമാണ് യുട്യൂബിൽ ലഭിച്ചത്. 16.4 കോടിയോളം കാഴ്ചകളാണ് യുട്യൂബിൽ ടീസറിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുൻപ് പൂർത്തിയാക്കിയിരുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ചത് ഓഗസ്റ്റ് 26ന് ആയിരുന്നു.
#KGFChapter2 Worldwide Theatrical Release On July 16th, 2021 #KGFChapter2onJuly16
Posted by K.G.F on Friday, 29 January 2021