ന്യൂഡൽഹി: ജനങ്ങൾക്കുള്ള അവശ്യസേവന ലഭ്യതയിൽ കേരളം ഏറെ മെച്ചമാണെന്ന് സാമ്പത്തിക ധനമന്ത്രാലയം ഇന്നലെ പാർലമെന്റിൽ സമർപ്പിച്ച സർവേ റിപ്പോർട്ട്. 2012നെ അപേക്ഷിച്ച് 2018ൽ കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഡൽഹി. ഗോവ, സിക്കിം എന്നിവയുടെ നിലവാരമാണ് ഏറെ മുന്നിലുള്ളത്.
ഒഡീഷ, ബംഗാൾ, ത്രിപുര, ജാർഖണ്ഡ് എന്നിവയുടെ സ്ഥിതി മെച്ചമല്ല. ജനങ്ങൾക്ക് വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസേവനം, ജലം, ശുചിത്വം തുടങ്ങിയവയുടെ ലഭ്യതയാണ് സർവേയിൽ പരിശോധിച്ചത്. ഈരംഗത്ത് നഗരങ്ങളുടെ കാര്യത്തിലും കേരളം മുന്നിലുണ്ട്.
അതേസമയം, അവശ്യസേവന ലഭ്യത രാജ്യത്ത് മെച്ചപ്പെടുന്നുണ്ടെങ്കിലും നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളുടെ സ്ഥിതി മെച്ചമല്ലെന്നും റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷൻ, ജൽ ജീവൻ മിഷൻ തുടങ്ങിയവ കൂടുതൽ കാര്യക്ഷമമാക്കി ഈ അന്തരം ഒഴിവാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
സാമ്പത്തിക സർവേ
സ്ത്രീസൗഹൃദം
തൊഴിൽ മേഖലയിൽ സ്‌ത്രീപങ്കാളിത്തം വർദ്ധിപ്പിക്കാൻ ആകർഷകമായ ഇളവുകൾ ലഭ്യമാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
തുല്യവേതനം വനിതകൾക്കും നൽകണം
സ്ഥാനക്കയത്തിനും തുല്യ പരിഗണന കൊടുക്കണം
കുടുംബാന്തരീക്ഷ തുല്യ തൊഴിലിടം ഉറപ്പാക്കണം
ചൈൽഡ് കെയർ സൗകര്യം വേണം
ആരോഗ്യ, സാമൂഹികക്ഷേമ ആനുകൂല്യങ്ങളിലും തുല്യ പരിഗണന വേണം