kdkldkdk

നിലമ്പൂർ: മിന്നൂസ് ഫുഡ് പ്രൊഡക്ടിന്റെ വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലമ്പൂരിൽ പുതിയ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. പ്ലാന്റ് ഉദ്ഘാടനവും പ്രൊഡക്ട് ഉദ്ഘാടനവും ചലച്ചിത്രതാരം അനൂപ് മേനോൻ നിർവഹിച്ചു. പുതിയ ലോഗോ പ്രകാശനം നിലമ്പൂർ അർബൻ ബാങ്ക് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നിർവഹിച്ചു.
നിലമ്പൂർ നഗരസഭാ ഉപാദ്ധ്യക്ഷ അരുമ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പന കെ.വി.വി.വി.എസ് ജില്ലാ സെക്രട്ടറി വിനോദ് പി. മേനോൻ നിർവഹിച്ചു. കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, എം.കെ. വിജയനാരായണൻ, ശബരീശൻ ബാണക്കാട്, കേരള സ്മാൾ സ്‌കെയിൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വിൻസന്റ് എ. ഗോൺസാഗ, താലൂക്ക് വ്യവസായ ഓഫീസർ ഷംസുദ്ദീൻ, പി. രാജീവ് എന്നിവർ സംബന്ധിച്ചു.

നിലമ്പൂരിൽ 2013 ജൂണിലാണ് മിന്നൂസിന്റെ തുടക്കം. മാനേജിംഗ് ഡയറക്ടറായ കെ.എൻ. അരുൺകുമാർ തന്റെ അമ്മ അംബിക, സഹോദരി കവിത എന്നിവരിൽ നിന്നുള്ള പ്രചോദനത്തിലാണ് കമ്പനി ആരംഭിച്ചത്. ഒരു ഗ്രൈൻഡറിൽ തുടങ്ങിയ സംരംഭം ഇന്ന് ഏഴ് ജില്ലകളിൽ ഉത്പന്നമെത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തിലുള്ള വിതരണത്തിന് ഉത്പാദന ശേഷി വർദ്ധിപ്പിക്കാനാണ് പുതിയ പ്ലാന്റിന് തുടക്കമിടുന്നത്.
മിന്നൂസിന്റെ ഇൻസ്റ്റന്റ് ഇഡലി, ദോശ മാവുകൾ ഒരു കിലോയുടെ പായ്ക്കറ്റിൽ ലഭിക്കും.അന്യ സംസ്ഥാനങ്ങളിലും വിദേശത്തും മിന്നൂസ് ഉത്പന്നങ്ങൾ ഉടനെയെത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കെ.എൻ. അരുൺ കുമാർ, ഡയറക്ടർമാരായ അംബിക കൈലാസി, കെ. സിന്ധു, കവിത എന്നിവർ പറഞ്ഞു.
പ്രൊഡക്‌ഷൻ വിഭാഗത്തിന്റെ നേതൃത്വം അമ്മ അംബികയ്ക്കും ഭാര്യ സിന്ധുവിനുമാണ്. പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിക്കുന്നത്. ഗുണമേന്മയുള്ള അരിയും ഉഴുന്നും ഉലുവയും ആർ.ഒ പ്ളസ് യു.വി. വാട്ടർ പ്യൂരിഫൈഡ് പ്ലാന്റിൽ ശുദ്ധീകരിച്ച വെള്ളത്തിൽ ആട്ടിയെടുക്കുന്ന മിന്നൂസ് ഇഡ്ഡലി-ദോശ മാവ് കൈസ്പർശമേൽക്കാതെ നിർമ്മിക്കുന്നതിനാൽ ബാക്ടീരിയ മുക്തമാണ്. ശുചിത്വപൂർണ്ണവും മികച്ച നിലവാരത്തിലുള്ളതുമാണ് പാക്കിംഗ്. ഒരു ദിവസം സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാം. നാല് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അപ്പം(വെള്ളയപ്പം), പരമ്പരാഗത ചട്നിപ്പൊടി, ഉണക്കമുളക്, ചമ്മന്തിപ്പൊടി തുടങ്ങിയ ഉത്പന്നങ്ങളും ലഭ്യമാണ്. പുതിയ അഞ്ച് ഉത്പന്നങ്ങൾ കൂടിഉടൻ വിപണിയിലെത്തും. ഫോൺ 9447933638.