encounter

ശ്രീനഗർ: ജമ്മു കാ‌ശ്‌മീരിലെ അവന്തിപോരയിലെ ട്രാൽ ഏരിയയിലെ മണ്ടൂരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേനയും പൊലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഇവർക്ക് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.