money

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെയും,അദ്ധ്യാപകരുടെയും വീട്ടുവാടക അലവൻസ് സ്ലാബിന് പകരം, ശമ്പളത്തിന്റെ നിശ്ചിത ശതമാനമാക്കണമെന്ന് ശമ്പള കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ. നഗരങ്ങളിൽ ഇത് 10ഉം ,ജില്ലാ കേന്ദ്രങ്ങളിൽ എട്ടും ,നഗരസഭകളിൽ ആറും, പഞ്ചായത്തുകളിൽ നാലും ശതമാനമാക്കണം. സിറ്റി കോമ്പൻസേറ്ററി അലവൻസ് ഒഴിവാക്കണം.

വില്ലേജ് ഓഫീസർമാർക്ക്
1500 രൂപ അലവൻസ്

മുൻ ശമ്പള കമ്മിഷനുകളിൽ സ്കെയി‍ൽ വർദ്ധന നിർദ്ദേശിക്കപ്പെട്ടിട്ടും ലഭിക്കാതിരുന്ന വില്ലേജ് ഓഫീസർമാർക്ക് ജോലി ഭാരം കണക്കിലെടുത്ത് 1500 രൂപ സ്പെഷ്യൽ അലവൻസ് . പൊതുമരാമത്ത് വകുപ്പിലെ ഓവർസിയർമാരെ സബ്എൻജിനീയർമാരാക്കും

പാർട്ട് ടൈം

ജീവനക്കാർക്ക്

പാർട്ട് ടൈം ജീവനക്കാരുടെയും ശമ്പള നിർണയം മറ്റ് ജീവനക്കാരുടെ ചട്ടങ്ങൾ പ്രകാരമാക്കും. ആ‌ർജ്ജിത അവധി 120ൽ നിന്ന് 150 ആയി ഉയർത്തും. കുറഞ്ഞ പെൻഷൻ 5750 രൂപയിൽ നിന്ന് 11,​485 രൂപയാക്കും. ഇൻഷഴറൻസ് അനുവദിക്കും.

 തഹസിൽദാർ തസ്തിക പ്രിൻസിപ്പൽ തഹസിൽദാരായിയി സ്ഥാനക്കയറ്റം. ഉയർന്ന ശമ്പള സ്കെയിൽ

 പൊലിസുകാരുടെ സേനാ വിഭാഗം അലവൻസ് വ‌ർദ്ധിപ്പിക്കും .അധിക ഗ്രേഡുകൾ . എക്സൈസ്,​ ഫയർഫോഴ്സ്,​ ജയിൽ,​ വനംവകുപ്പ് ജീവനക്കാർക്കും ബാധകമാക്കും

ഡോക്ടർമാർക്ക്

ഉയർന്ന സ്കെയിൽ

ഡോക്ടർമാർ,​ എൻജിനീയർമാർ തുടങ്ങിയ പ്രൊഫഷണൽ വിഭാഗങ്ങൾക്കുള്ള കരിയർ അഡ്വാൻസ്മെന്റ് സ്കീമിൽ ഉയർന്ന സ്കെയിലുകൾ .

സമയ ബന്ധിത ഹയർഗ്രേഡ് പദ്ധതി ലഘൂകരിച്ചു. നിലവിൽ മൂന്നു ഗ്രേഡുള്ള വിഭാഗങ്ങൾക്ക് നാലും രണ്ടുള്ളിടത്ത് മൂന്നും ഹയർ ഗ്രേഡ്.

 ആയുർവേദ, ഹോമിയോ , വെറ്ററിനറി ഡോക്ടർമാർക്ക് കരിയർ അഡ്വാൻസ്മെന്റ് സ്കീം പ്രകാരം ഉയർന്ന ശമ്പള സ്കെയിൽ .

 സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് അധിക ശമ്പളം, സ്പെഷ്യലിസ്റ്റ് ആയുർവേദ ഡോക്ടർമാർക്കും സ്പെഷ്യൽ പേ.

 കോടതി ജീവനക്കാർക്ക് അധിക അലവൻസ്

 മറ്റ് അലവൻസുകളിൽ 10 ശതമാനം വർദ്ധന.

 നഴ്സിംഗ് വിഭാഗത്തിന് ഉയർന്ന യൂണിഫോം അലവൻസും അധിക ഗ്രേഡും.

ശമ്പള പരിഷ്കരണം

ഇനി 2026ൽ മതി

അടുത്ത ശമ്പള കമ്മിഷൻ കേന്ദ്രത്തിലെ അടുത്ത ശുപാർശ വരുന്ന 2026ന് ശേഷം മതിയെന്നാണ് ശുപാർശ. കഴിഞ്ഞ കമ്മിഷൻ അഞ്ചുവർഷത്തിന് പകരം പത്ത് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണമാണ് ശുപാർശ ചെയ്തിരുന്നത്.

അധിക ചെലവ്

ശമ്പളം - 2263 കോടി

വീട്ടുവാടക

അലവൻസ് -1189 കോടി

ഗ്രേഡ് - 10 കോടി

പെൻഷൻ -1238 കോടി

അലവൻസ് -109 കോടി

ആകെ -4810 കോടി

ഇനി ഹൈക്കോടതി

ജീവനക്കാരുടേത്

രണ്ടാഴ്ചയ്ക്കുള്ളിൽ ഹൈക്കോടതി ജീവനക്കാരുടെയും, തുടർന്ന് സർവകലാശാല ജീവനക്കാരുടേയും ശമ്പള പരിഷ്കരണ റിപ്പോർട്ട് നൽകും. ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട്.ജൂണിലാവും സമർപ്പിക്കുക.