sindhu

ബാങ്കോക്ക്: ബി.ഡബ്ലിയു. എഫ് ലോക ബാഡ്മിന്റൺ ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിൽ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഇന്ത്യൻ സെൻസേഷൻ പി.വി സിന്ധുവിന് ആശ്വാസ ജയം.മൂന്നാം മത്സരത്തിൽ തായ്‌ലൻഡ് താരം പോൺപാവീ ചോചുവോംഗിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു വീഴ്‌ത്തിയത്. സ്കോർ: 21-18, 21-15. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്രതിനാൽ സിന്ധു സെമി കാണാതെ പുറത്തായി. അതേസമയം സിന്ധുവിനോട് തോറ്രെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ചോചുവോംഗ് സെമിയിലെത്തി.