ബംഗളുരു: എയ്റോ ഇന്ത്യ 2021ൽ യു.എസ്.എ പങ്കെടുക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ, നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ്. യു.എസ് ഷാർജി ദ'ഫയാ(Chargé d’Affaires) ആയ ഡോൺ ഹെഫ്ലിനാകും, പരിപാടിയിൽ പങ്കെടുക്കുന്ന, അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥരും പ്രതിരോധ വ്യവസായ പ്രതിനിധികളും ഉൾപ്പെടുന്ന, ഉന്നതതല പ്രതിനിധിസംഘത്തെ നയിക്കുക. എയ്‌റോ ഇന്ത്യയിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘത്തെ നയിക്കാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അതിലൂടെ പ്രതിരോധ മേഖലയിലെ യു.എസ്-ഇന്ത്യൻ സഹകരണത്തിന്റെ തുടർച്ചയും, അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളി എന്ന ഇന്ത്യയുടെ പദവിയും വെളിവാക്കുന്നതിനായി അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എയ്‌റോ ഇന്ത്യ 2021ലെ അമേരിക്കൻ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിൽ ശക്തിയാർജിക്കുന്ന നയതന്ത്ര ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും ഇന്തോ-പസിഫിക് മേഖല സ്വന്തന്ത്രവും തുറന്നതുമായിരിക്കണമെന്ന ഇരുരാജ്യങ്ങളുടെയും വീക്ഷണത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും യു.എസ് ഷാർജി ദ'ഫയാ ചൂണ്ടിക്കാട്ടി. എയ്‌റോ ഇന്ത്യ 2021ലെ യു.എസ് പങ്കാളിത്തം അമേരിക്കൻ വ്യവസായത്തിനും അമേരിക്കൻ സൈനിക സേവനങ്ങൾക്കും, ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢീകരിക്കാനും ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും ഒരുപോലെ ഉപകരിക്കും.
നിയമങ്ങളിൽ അധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര ക്രമത്തെ ഇന്തോ-പസിഫിക് മേഖലയിൽ ഉയർത്തിപ്പിടിക്കാനാണ് ഇരു രാജ്യങ്ങളുടെയും സൈനിക സംവിധാനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നത്. എയ്‌റോ ഇന്ത്യ 2021ലെ അമേരിക്കയുടെ പൊതു, സ്വകാര്യ പങ്കാളിത്തം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ രാജ്യം എത്രത്തോളം പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നതാണ് സൂചിപ്പിക്കുന്നത്.
യു.എസ് സർക്കാരിന്റെ നയതന്ത്ര പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടുളവരുടെ വിവരങ്ങൾ ഇനി പറയുന്നു:
ഡോൺ ഹെ ഫ്ലിൻ, യു.എസ് ഷാർജി ദ'ഫയാ,
മിസ്. കെല്ലി എൽ. സെയ്‌ബോൾട്ട്, എയർ ഫോഴ്‌സ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി, ഇന്റർനാഷണൽ അഫയേഴ്‌സ്,
ലൂട്ടനന്റ് ജനറൽ ഡേവിഡ് എ. ക്രം, പതിനൊന്നാമത് എയർഫോഴ്സ് കമാൻഡർ,
മേജർ ജനറൽ മാർക്ക് ഇ. വെതറിങ്ങ്ടൺ, എട്ടാമത് എയർഫോഴ്‌സ് കമാൻഡർ,
ബ്രിഗേഡിയർ ജനറൽ ബ്രയൻ ബ്രക്ക്‌ബൗർ, എയർ ഫോഴ്‌സ് സെക്യൂരിറ്റി അസിസ്റ്റൻസ് കൊ-ഓപ്പറേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ,
ജൂഡിത്ത് റാവിൻ, യു.എസ് കോൺസുൽ ജനറൽ ഇൻ ചെന്നൈ,
അയ്ലീൻ നന്ദി, മിനിസ്റ്റർ കൗൺസിലർ ഫോർ കൊമേർഷ്യൽ അഫയേഴ്‌സ്, യു.എസ് കൊമേർഷ്യൽ സർവീസ്,
റെയർ അഡ്മിറൽ എയ്ലീൻ ലൗബാക്കർ, ഡിഫൻസ് അറ്റാഷെ, യു.എസ് എംബസി, ന്യൂഡൽഹി.
എയ്‌റോ സ്‌പേസ് ക്വാളിറ്റി റീസേർച്ച് & ഡെവലപ്പ്മെന്റ് എൽഎൽസി, എയർബോൺ ഇൻകോർപ്പറേറ്റഡ്, ബോയിങ്ങ്, ഐഇഎച്ച് കോർപ്പറേഷൻ, ജി വി ഏവിയേഷൻ, ജനറൽ അറ്റോമിക്‌സ്, ഹൈ ടെക്ക് ഇപോർട്ട് എക്സ്പോർട്ട് കോർപ്പറേഷൻ, എൽ 3 ഹാരിസ്, ലാവർസബ് ഇന്ത്യ, ലോക്ക്ഹീഡ് മാർട്ടിൻ, റെയ്‌തിയോൺ, ട്രക്ക സിസ്റ്റംസ് എന്നീ മുൻനിര അമേരിക്കൻ ഡിഫൻസ് കമ്പനികളും എയ്‌റോ ഇന്ത്യ 2021ൽ പങ്കെടുക്കുന്നുണ്ട്. സൗത്ത് ഡക്കോട്ടയിലെ എൽസ്‌വർത്ത് എയർഫോഴ്സ് ബേസിൽ വച്ച് നിർമ്മിച്ച 28മത് ബോംബ് വിംഗിൽപ്പെട്ട ബി-1ബി ലാൻസർ ഹെവി ബോംബർ പരിപാടിയിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.
സൂപ്പർസോണിക് ഹെവി ബോംബറായ ബി-1ബി ലാൻസർ നിരവധി സവിശേഷതകളുള്ള ഒരു വിമാനം തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധതരം ദൗത്യങ്ങൾ പൂർത്തീകരിക്കാൻ ഈ വിമാനത്തിന് കഴിയും. അമേരിക്കൻ വ്യോമ ബേസുകളിൽ നിന്നും മറ്റ് ഫോർവാർഡ് ഡിപ്ലോയ്ഡ് ലൊക്കേഷനുകളിൽ നിന്നും ബി-1ബി ലാൻസറിന് അനായാസമായി ഇത് സാധിക്കും. യു.എസ് വ്യോമസേനയിൽ ഗൈഡഡ്/അൺഗൈഡഡ് ആയുധങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉൾക്കൊള്ളുന്ന ഈ സൈനിക വിമാനം അമേരിക്കൻ ലോംഗ് റേഞ്ച് ബോംബർ സേനയുടെ നട്ടെല്ലാണ്.
ഇന്ത്യയുടെ ആദ്യത്തെ ഹൈബ്രിഡ് പ്രതിരോധ എക്സിബിഷന്റെ സത്ത ഉൾക്കൊണ്ടുകൊണ്ട് അമേരിക്കൻ വ്യോമസേനയുടെ സംഗീത ബാൻഡായ ഹവായിയിലെ ബാൻഡ് ഒഫ് പസിഫിക്, ഇന്ത്യയിലെ പ്രശസ്ത 'ഘടം' വാദകനായ ഗിരിധർ ഉദുപ്പയുമായി ചേർന്ന് സംഗീത പരിപാടി അവതരിപ്പിക്കും. ശേഷം, യു.എസ് എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെ, മറ്റൊരു ദിവസം ഈ പരിപാടി പ്രക്ഷേപണം ചെയ്യുകയും ചെയ്യും.
കൊവിഡ് രോഗം പടരുന്നത് തടയാൻ ലക്ഷ്യം വച്ചുകൊണ്ട്, ഇന്ത്യൻ സർക്കാരും യു.എസ് പ്രതിരോധ മന്ത്രാലയവും അനുശാസിക്കുന്ന എല്ലാത്തരം പ്രതിരോധ മാർഗങ്ങളും പെരുമാറ്റ ചട്ടങ്ങളും അമേരിക്കൻ സർക്കാരിന്റെ പ്രതിനിധി സംഘം പാലിക്കും. വിമാനമേറുന്നതിന് 72 മണിക്കൂർ മുൻപുള്ള രോഗപരിശോധന, യാത്രയാരംഭിക്കുന്നതിന് മുൻപ് പരിശോധനാ ഫലം നെഗറ്റീവാണെന്നുള്ള സെർട്ടിഫിക്കറ്റ് കൈയ്യിൽ കരുതൽ, വൈറസ് ബാധ ഒഴിവാകുന്നതിനായി സൈനിക വിമാനം വഴി യാത്ര നടത്തുക, പരിപാടികളുടെ സംഘാടകർ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുക, എന്നിവയും പെരുമാറ്റ ചട്ടങ്ങങ്ങളിൽ ഉൾപ്പെടുന്നു.