kane

ഹാരി കേനിന് പരിക്ക്

ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ടോട്ടൻഹാം ഹോട്‌സ്പറിനെ വീഴ്ത്തി ലിവ‌ർപൂൾ വിജയ വഴിയിൽ തിരിച്ചെത്തി. അതേസമയം തോൽവിക്കൊപ്പം സൂപ്പർതാരം ഹാരികേനിന് മത്സരത്തിനിടെ പരിക്കേറ്റതും ടോട്ടനത്തിന് ഇരട്ട തിരിച്ചടിയായി. കണങ്കാലിന് പരിക്കേറ്ര കേനിന് മൂന്നാഴ്ച വിശ്രമം വേണ്ടിവരും. സീസണിൽ ഇതുവരെ 12 ഗോളുകൾ കേൻ നേടിയിട്ടുണ്ട്. റോബർട്ടോ ഫിർമിനോ,​ ട്രെൻഡ് അലക്സാണ്ടർ അർനോൾഡ്, സാഡിയോ മാനെ എന്നിവരാണ് ലിവറിനായി ലക്ഷ്യം കണ്ടത്. ഹോജ്ബർഗ് ടോട്ടനത്തിനായി ഒരു ഗോൾ മടക്കി.