crime

അഹമ്മദാബാദ്: നിയമവിദ്യാർത്ഥിക്ക് നേരെ നന്ഗനതാപ്രദർശനം നടത്തിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.. മേൽവിലാസം ചോദിക്കാൻ എന്ന വ്യാജേന അടുത്തുവന്ന് 21കാരിക്ക് നേരെ സ്വകാര്യഭാഗം കാണിച്ച് അപമാനിച്ച സംഭവത്തിലാണ് 24കാരനെ അറസ്റ്റ് ചെയ്തത്. തന്റെ ഭാര്യ ഗർഭിണിയാണെന്നും കഴിഞ്ഞ മൂന്ന് മാസമായി ആരുമായി സെക്സിൽ ഏർപ്പെടാൻ കഴിയാത്തതിനെ തുടർന്നാണ് ഇങ്ങനെ പെരുമാറിയതിന് പിന്നിലെന്നായിരുന്നു യുവാവിന്റെ മൊഴി..

അഹമ്മദാബാദിൽ ജനുവരി 22നാണ് സംഭവം നടന്നത്. സ്വകാര്യ നിയമ സ്ഥാപനത്തിൽ ജോലി കൂടി ചെയ്യുന്ന 21കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ഷോപ്പിംഗ് കോംപ്ലക്സിൽ നിൽക്കുമ്പോൾ പ്രതി തടഞ്ഞുനിർത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. മേൽവിലാസം ചോദിക്കാൻ എന്ന വ്യാജേനയാണ് തന്റെ അരികിൽ യുവാവ് വന്നത്. സ്‌കൂട്ടറിലാണ് തന്നെ സമീപിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

മേൽവിലാസം അറിയില്ല എന്ന് പറഞ്ഞ യുവതിക്ക് നേരെ അസഭ്യം പറയുകയും സ്വകാര്യ ഭാഗം കാണിച്ച് അപമാനിക്കാൻ ശ്രമിച്ചു എന്നതുമാണ് കേസ്. ഒരു നിമിഷം സ്തബ്ധനായി നിന്നുപോയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞ്.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിചിത്രമായ കാരണം യുവാവ് പറഞ്ഞത്.