farmers-protest

ന്യൂഡൽഹി: കർഷക സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സിംഗുവിൽ കർഷകരുൾപ്പടെ 44 പേർ അറസ്റ്റിൽ. സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സിംഗു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിലാണ്.

ഹരിയാനയിൽ നിന്ന് രണ്ടായിരം ട്രാക്ടറുകൾ കൂടി കഴിഞ്ഞദിവസം സിംഗു അതിർത്തിയിൽ എത്തിയിരുന്നു. ഡൽഹി അതിർത്തികളിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി-യുപി അതിർത്തിയായ ഗാസിപൂരിലേക്ക് കൂടുതൽ കർഷകർ എത്തുകയാണ്. സമരവേദി ഒഴിപ്പിക്കാനുള്ള നീക്കം പൊലീസും ജില്ലാ ഭരണകൂടവും കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു. ജലവിതരണവും വൈദ്യുതിയും അധികൃതർ പുനഃസ്ഥാപിച്ചിട്ടുണ്ട്.

തങ്ങളുടെ സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കർഷക സംഘടനകൾ ആരോപിച്ചു. ഇത്തരം ശ്രമങ്ങൾ സമരത്തെ കൂടുതൽ ശക്തിപ്പെടുത്തുകയെ ഉള്ളൂവെന്നും നേതാക്കൾ പറഞ്ഞു. അതേസമയം ഇന്ന് ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് സംഘടനകളുടെ ആഹ്വാനം.