covid-vaccine

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർക്ക് കൊവിഡ് വാക്‌സിൻ നിഷേധിച്ചെന്ന് പരാതി. വാക്‌സിൻ വിതരണം ആരംഭിച്ച് പതിമൂന്ന് ദിവസം പിന്നിട്ടിട്ടും നഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും നൽകിയിട്ടില്ലെന്നാണ് പരാതി.

ഉടൻ വാക്‌സിൻ വിതരണം പൂർത്തിയാക്കിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് ജീവനക്കാർ വ്യക്തമാക്കി. അതേസമയം വാക്‌സിൻ അധികം വൈകാതെ എല്ലാവർക്കും നൽകുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പ്രതികരിച്ചു.