ന്യൂഡൽഹി: പോക്‌സോ കേസ് ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്‌ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കും.അഡ്വ ജനറൽ അശുതോഷ് കുംഭകോണി ഇന്ന് അപ്പീൽ ഫയൽ ചെയ്യും. ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം തുടർച്ചയായ വിവാദ ഉത്തരവുകളുടെ പശ്ചാത്തലത്തിൽ ബോംബെ ഹൈക്കോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചു. രണ്ട് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പുഷ്പ ഗണേധിവാലയെ സ്ഥിരം ജഡ്ജാക്കാനുള്ള ശുപാർശ കൊളീജിയം നൽകിയിരുന്നു.
ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്‌പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്നായിരുന്നു കോടതിയുടെ ആദ്യത്തെ വിവാദ ഉത്തരവ്. കയ്യിൽ പിടിച്ചാലും പാന്‍റ് അഴിച്ചാലും പീഡനമാവില്ലെന്ന വിധിയും വിവാദമായിരുന്നു.