പ്രശസ്ത യൂട്യൂബ് ചാനലായ 'വില്ലേജ് കുക്കിംഗ് ചാനൽ ' വ്‌ളോഗർമാരെക്കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. ഇന്നലെ അപ്‌ലോഡ് ചെയ്ത ചാനലിന്റെ വീഡിയോയിലാണ് അദ്ദേഹമുള്ളത്. വ്‌ളോഗർമാർക്കൊപ്പം ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
രാഹുൽ വ്‌ളോഗർമാർക്കൊപ്പം സാലഡ് തയ്യാറാക്കി. വെങ്കായം, ഉപ്പ് എന്നൊക്കെ അദ്ദേഹം വ്‌ളോഗർമാരോടൊപ്പം ഏറ്റുപറയുന്നുണ്ട്. നിലത്ത് ചമ്രം പടഞ്ഞിരുന്ന് ഇലയിൽ കൂൺ ബിരിയാണിയും കഴിച്ചു. ഭക്ഷണം നന്നായിട്ടുണ്ടെന്നും രാഹുൽ അഭിപ്രായപ്പെട്ടു.വിദേശത്തുപോയി പാചകം ചെയ്യുകയെന്ന ആഗ്രഹവും വ്‌ളോഗർമാർ രാഹുൽ ഗാന്ധിയോടു പറഞ്ഞു. ഇവർക്കായുള്ള സഹായങ്ങൾ നൽകാമെന്ന് ഉറപ്പുനൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.