ചിരഞ്ജീവി നായകനാകുന്ന ആചാര്യ എന്ന ചിത്രത്തിൽ മകൻ രാംചരണും പ്രധാന വേഷത്തിൽ എത്തുന്നു. ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്ന ചിത്രം വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. കൊരടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽഅഗർവാൾ ആണ് നായിക. സോനു സുദ് പ്രതിനായക വേഷത്തിൽ എത്തുന്ന ചിത്രം രാണം ചരൺ നിർമിക്കുന്നു. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തിരു ഛായാഗ്രഹണവും മണി ശർമ്മ സംഗീത സംവിധാനവും നിർവഹിക്കുന്നു. 140 കോടിയാണ് ആചാര്യയുടെ ബഡ്ജറ്റ്.