congress-leader

ബംഗളൂരു: നിയമസഭയിലിരുന്നു അശ്ലീല വീഡിയോ കാണുന്ന കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങൾ പുറത്ത്. നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാൻമാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രചരിക്കുകയായിരുന്നു.


ഇത് നാണക്കേടാണെന്നും പ്രകാശ് റാത്തോഡിനെ എംഎൽസി സ്ഥാനത്തു നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും ബി ജെ പി വക്താവ് എസ് പ്രകാശ് പറഞ്ഞു. വിഷയത്തിൽ പ്രതികരണവുമായി പ്രകാശ് റാത്തോഡ് രംഗത്തെത്തിയിട്ടുണ്ട്. ഫോൺ സ്‌റ്റോറേജ് നിറഞ്ഞിരിക്കുന്നതിനാൽ അനാവശ്യ ദൃശ്യങ്ങൾ ഒഴിവാക്കുകയായിരുന്നെന്നാണ് അദ്ദേഹത്തിന്റെ വാദം

'സാധാരണഗതിയിൽ നിയമസഭയ്ക്കകത്ത് ഫോൺ കൊണ്ടുപോകാറില്ല. എന്നാൽ ഒരുചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതിനായിട്ടാണ് കൊണ്ടുപോയത്. ഇന്റർനെറ്റ് ബ്രൗസ് ചെയ്യുകയായിരുന്നില്ല. ഫോൺ സ്‌റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസിലായപ്പോൾ അനാവശ്യ ക്ലിപ്പുകൾ നീക്കം ചെയ്യുകയായിരുന്നു.'-പ്രകാശ് റാത്തോഡ് പറഞ്ഞു.