
രവിതേജ- ശ്രുതി ഹാസൻ തെലുങ്ക് ചിത്രം ക്രാക്ക് മലയാളം, തമിഴ് ഭാഷകളിൽ ഫെബ്രുവരി ആദ്യ വാരം എത്തും.ഒരു സംഭവ കഥയുടെ പാശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിക്കുന്നു. തെലുങ്കിൽ വൻ വിജയം കൈവരിച്ച ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, സമുദ്രകനി, സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റു താരങ്ങൾ.മാസ് മഹാരാജാ എന്നു വിശേഷിപ്പിക്കുന്ന രവിതേജയുടെ കരിയറിലെ മികച്ച കഥാപാത്രമാണ് ക്രാക്കിലേതെന്ന് ആരാധകർ വിലയിരുത്തുന്നു. ഇടവേളക്കുശേഷം എത്തുന്ന ശ്രുതി ഹാസന്റെ തെലുങ്ക് ചിത്രം കൂടിയാണിത്. സരസ്വതി ഫിലിം ഡിവിഷന്റെ ബാനറിൽ കെ. മധു ആണ് നിർമിക്കുന്നത്.