ചെന്നൈ: വഞ്ചകരെ പുത്താക്കി പാർട്ടിയെ വീണ്ടെടുക്കുമെന്ന് അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തതസഹചാരിയുമായിരുന്ന വി കെ ശശികല. പാർട്ടി മുഖപത്രമായ നമതു എംജിആറിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്.
ജയലളിത വളർത്തിയ പാർട്ടിയെ വിശ്വസ്തർ ചതിച്ചു.വഞ്ചകരെ പുറത്താക്കി പാർട്ടിയെ വീണ്ടെടുക്കും. അതിനായി ജനങ്ങൾ കൂടെയുണ്ടാകണമെന്നും, ധാർമികതയുടെ വീണ്ടെടുപ്പിന് സമയമായെന്നും ശശികല ലേഖനത്തിൽ പറയുന്നു.ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടുകൊണ്ട് ഒപിഎസ് വിഭാഗ നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ട് ദിവസം മുമ്പാണ് ശശികല ജയിൽ മോചിതയായത്. 2017ലായിരുന്നു ശശികലയെയും, സഹോദരീ പുത്രനായ വി എൻ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും കോടതി ശിക്ഷിച്ചത്. ജയിൽ മോചിതയായതോടെ അനുയായികളും ഏറെ ആവേശത്തിലായിരുന്നു.