modi-netanjyahu

ന്യൂഡൽഹി: എംബസിയേയും, നയതന്ത്ര ഉദ്യോഗസ്ഥരെയും സംരക്ഷിക്കുമെന്നും, സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഉറപ്പുനൽകി.


ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം നടന്ന ബോംബ് സ്‌ഫോടനത്തെക്കുറിച്ചുള്ള ഇന്ത്യയുടെ അന്വഷണത്തിൽ ബഞ്ചമിൻ നെതന്യാഹു ആത്മവിശ്വാസം പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ട്വീറ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരമാണ് ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രയേലിലെ സുരക്ഷാ ഉപദേഷ്ടാവ് മീര്‍ ബെന്‍ ഷബാത്തുമായി ചര്‍ച്ച നടത്തിയിരുന്നു. അജിത് ഡോവലിൻറെ ഫോൺ കോളിന് പിന്നാലെ നെതന്യാഹു മോദിയെ വിളിച്ച് തങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസത്തെക്കുറിച്ച് അറിയിക്കുകയായിരുന്നു.

India's National Security Advisor Ajit Doval spoke w/ Israel's NSC head Meir Ben Shabbat and updated, through him, PM Netanyahu on the efforts made by India to investigate the #explosion that has taken place near Israel's embassy in #NewDelhi.

— Ofir Gendelman (@ofirgendelman) January 29, 2021

PM Netanyahu asked to inform India's PM @narendramodi that Israel has full confidence in the Indian authorities' investigation and in their ability to ensure the safety of Israelis and Jews in India.

— Ofir Gendelman (@ofirgendelman) January 29, 2021