arres

ടോക്കിയോ: അമ്മ മരിച്ചതറിഞ്ഞാൽ കുടിയൊഴിപ്പിക്കുമോ എന്ന് ഭയന്ന് മൃതദേഹം പത്ത് വർഷം ഫ്രീസറിൽ ഒളിപ്പിച്ച മകൾ അറസ്റ്റിൽ. നാൽപത്തിയെട്ടുകാരിയായ യുമി യോഷിനോ ആണ് പിടിയിലായത്. മുനിസിപ്പൽ ഭവന സമുച്ചയത്തിലെ അപ്പാർട്ട്‌മെന്റ് യുമിയുടെ അമ്മയുടെ പേരിൽ പാട്ടത്തിനെടുത്തതാണ്.

ടോക്കിയോയിലെ അപ്പാർട്ട്‌മെന്റിൽ ശുചിമുറിയിലെ ഫ്രീസറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. മരിക്കുമ്പോൾ യുമിയുടെ അമ്മയ്ക്ക് 60 വയസ് പ്രായമുണ്ടായിരുന്നുവെന്നാണ് സൂചന. പണം നൽകാതായതോടെ യുമിയെ ദിവസങ്ങൾക്ക് മുമ്പ് അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്താക്കിയിരുന്നു.

തുടർന്ന് അധികൃതർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈ സ്ത്രീയുടെ മരണം എങ്ങനെയായിരുന്നെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.