തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിനടുത്തുള്ള അരശുംമൂട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ കോൾ.ഡി വൈ എസ് പി യുടെ വീട്ടിൽ അടുക്കളയുടെ പുറകിലായി ഗ്യാസ് വച്ചിരുന്നു. അവിടെ വലിയ ഒരു മൂർഖൻ പാമ്പ്. രണ്ടാമത്തെ കോൾ ശ്രീകാര്യത്തിനടുത്താണ്, അവിടേയും പാമ്പ് അടുക്കളയോട് ചേർന്ന വർക്ക് ഏരിയയിൽ ആണ്.കുറെ നേരത്തെ തിരച്ചിലിനൊടുവിൽപാമ്പിനെ പിടികൂടി.

snake-master

തുടർന്ന് കഴക്കൂട്ടത്തിനടുത്തുള്ള ഒരു വീട്ടിലെ സ്റ്റയറിനടിയിൽ കണ്ട പാമ്പിനെ പിടികൂടി.രാത്രിയോടെ മണവിളക്കടുത്തുള്ള പുല്ലുകാട് എന്ന സ്ഥലത്ത് ഒരു കുടുംബ അമ്പലത്തിൽ പൂജ കഴിഞ്ഞ് നട അടച്ചു,കുറേ സമയത്തിന് ശേഷം വീട്ടുകാർ കാണുന്നത് അമ്പലനടയിൽ പത്തി വിടർത്തി ഇരിക്കുന്ന നാഗത്തെ... കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...