-birthday

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജന്മദിനമായ ജൂൺ 14 ദേശീയ അവധി ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യമുയർത്തി ഒഹിയോയിലെ രണ്ട് നിയമനിർമ്മാതാക്കൾ. റിപ്പബ്ലിക്കൻ പ്രതിനിധികളായ ജോൺ ക്രോസും റെഗ്ഗി സ്റ്റോൾട്ട്ഫസും ഇത് സംബന്ധിച്ച് വെള്ളിയാഴ്ച സഹപ്രവർത്തകർക്ക് ഇ -മെയിൽ അയച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രസിഡന്റുകളിലൊരാളുടെ ജന്മദിനം ആഘോഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.

മെയിലുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ട്രംപിന്റെ ജന്മദിനമായ ജൂൺ 14ന് തന്നെയാണ് അമേരിക്കയുടെ പതാക ദിനവും. അതേസമയം, മുൻ പ്രസിഡന്റിന്റെ ജന്മദിനം അവധിയായി പ്രഖ്യാപിക്കുന്ന രീതി അമേരിക്കയിൽ ഇല്ല.