aa

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357ൽ ജ്യോത്സന പാടിയ 'ഹോ ജാനേ ദേ' എന്ന ഗാനം തരംഗമാകുന്നു.മോഹൻലാലിന്റെ ലൂസിഫറിലെ മെഗാഹിറ്റ് ഗാനമായ 'റഫ്താര' പാടി അതിശയിപ്പിച്ച ജ്യോത്സനയുടെ മറ്റൊരു സൂപ്പർഹിറ്റ് ഗാനം. ഉണ്ണിമുകുന്ദനാണ് ഹോ ജാനേ ദേ' ഗാനരചന നടത്തിയത്. സാനന്ദ് ജോർജ്ജ് ഗ്രേസ് ആണ് സംഗീത സംവിധാനം സിനിമയിലെ ക്ലൈമാക്‌സ് രംഗങ്ങളെ സ്വാധീനിക്കുന്ന പാട്ടുകളാണ് റഫ്താരയും ഹോ ജാനേ ദേയും. കൊച്ചിയിലെ കെ സെവൻ സ്റ്റുഡിയോയിലാണ് ഹോ ജാനേ ദേ യുടെ റെക്കോർഡിങ്.ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ആദ്യ ദിനം രണ്ട് ലക്ഷം ആളുകളാണ് കണ്ടത്.മരട് 357 ൽ ഹിന്ദി പാട്ട് ഉൾപ്പെടെ നാല് ഗാനങ്ങളും പശ്ചാത്തല സംഗീതവും സാനന്ദ് ജോർജ് ഗ്രേസ് ആണ് ഒരുക്കുന്നത്.അനൂപ് മേനോൻ,ധർമ്മജൻ ബോൾഗാട്ടി,സെന്തിൽ കൃഷ്ണ,ബൈജു സന്തോഷ്,മനോജ് കെ ജയൻ,സാജിൽ,ഷീലു എബ്രഹാം,നൂറിൻ ഷെരീഫ് ഹരീഷ് കണാരൻ,സുധീഷ്,ശ്രീജിത്ത് രവി,കൈലാഷ്,ജയൻ ചേർത്തല,മനുരാജ് അഞ്ജലി,സരയു, എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.ദിനേശ് പള്ളത്ത് രചനയു

രവിചന്ദ്രൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളവും ചേർന്നാണ് നിർമാണം.