വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വയനാട് യുവതികൊല്ലപ്പെട്ട സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്‌റ്റിൽ. മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ട് ഉടമകളായ റിയാസ്, സുനീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ റിസോർട്ടിലെത്തി ടെന്റിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷികകാനായില്ല. ജനുവരി 23ന് ആയിരുന്നു സംഭവം.
ഭക്ഷണത്തിനുശേഷം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് ഷഹാനയെ ആന ആക്രമിച്ചത്. റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയായിരുന്നു ഷഹാന.