blast


കാബൂൾ: അഫ്​ഗാനിസ്ഥാനിലെ നാൻഗർഹാർ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ കാർബോംബ്​ സ്​ഫോടനത്തിൽ എട്ട്​ സൈനികർ കൊല്ലപ്പെട്ടു.

ഷിർസാദ്​ ജില്ലയിലെ സൈനിക താവളത്തിന്​ സമീപത്താണ്​ സ്​ഫോടക വസ്​തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചത്​. പാകിസ്ഥാൻ അതിർത്തിയോട്​ ചേർന്ന്​ നിൽക്കുന്ന ജില്ലയാണ്​ ഷിർസാദ്​.പ്രവിശ്യ തലസ്ഥാനമായ ജലാലാബാദിൽ സ്​ഫോടനം നടത്താൻ നിശ്ചയിച്ച്​ ഭീകരർ തയാറാക്കി വച്ച മറ്റൊരു വാഹനം സുരക്ഷാ സേന ജില്ലയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്​.പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.