gandhi-statue-vandalized

വാഷിംഗ്​ടൺ: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ഡേവിസ്​ നഗരത്തിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. ആറടി ഉയരവും 294 കിലോ തൂക്കവുമുള്ള വെങ്കല പ്രതിമയാണ് തകർന്നത്. ഇന്ത്യ ഡേവിഡ് നഗരത്തിന് സമ്മാനിച്ച പ്രതിമയാണിത്. നാല് വർഷം മുമ്പാമ് പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ കാലിന്റെ ഭാഗം മുറിച്ചുമാറ്റിയ നിലയിലും മുഖത്തിന്റെ ഒരു ഭാഗം തകർത്തനിലയിലുമാണെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

27ന്​ രാവിലെ പാർക്കിലെ ജീവനക്കാരനാണ്​ പ്രതിമ തകർന്ന നിലയിൽ കണ്ടെത്തിയത്. പാർക്കിൽ നിന്ന്​ പ്രതിമ എടുത്തുമാറ്റി സുരക്ഷിതമായ സ്ഥലത്ത്​ സൂക്ഷിച്ചതായും പരിശോധന നടത്തുമെന്നും ഡേവിസ്​ അധികൃതർ പറഞ്ഞു. പ്രതിമ തകർക്കാനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, സംഭവത്തിൽ ഇന്ത്യൻ വംശജർ ആശങ്ക പ്രകടിപ്പിച്ചു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.