antifreeze

വാഷിംഗ്ടൺ: മദ്യമാണെന്ന് കരുതി ആന്റിഫ്രീസ് ദ്രാവകം കുടിച്ച 11 അമേരിക്കൻ സൈനികർ ആശുപത്രിയിൽ. ടെക്‌സാസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു സൈനികരുടെ നില ഗുരുതരമാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. എൽ പാസോ ഫോർട്ട് ബ്ലിസിലെ സൈനികരാണ് ആശുപത്രിയിലായത്. പ്രാഥമിക പരിശോധന ഫലങ്ങൾ സൂചിപ്പിക്കുന്നത് സൈനികരുടെ ഉള്ളിൽചെന്നിരിക്കുന്നത് എഥിലീൻ ഗ്ലൈക്കോൾ ആണെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.10 ദിവസത്തെ പരിശീലനത്തിലായിരുന്നു സൈനികർ.

ഫീൽഡ് ട്രെയിനിംഗിൽ മദ്യം ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.