ബീജിംഗ്: തന്റെ പ്രിയപ്പെട്ട സെക്സ്ഡോളുമായി വിവാഹനിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹോങ്കോങ് സ്വദേശിയായ ക്സി റ്റ്യാൻറോംഗ്. 36 വയസുള്ള ക്സിയുടെ വിവാഹനിശ്ചയം ജനുവരി ആദ്യമാണ് മോച്ചിയെന്ന സെക്സ് ഡോളുമായി നടന്നത്.
തന്റെ പ്രിയതമയോട് ബഹുമാനം ഉണ്ടെന്നും അവളുടെ സെൻസിറ്റീവ് ചർമ്മത്തിന് കേടുവരുമെന്ന് ഭയന്ന് അവളെ ചുംബിക്കുക പോലും ചെയ്യില്ലെന്നും ക്സി വ്യക്തമാക്കുന്നു. ഞാൻ മോച്ചിയെ ബഹുമാനിക്കുന്നു, അവൾ ഒരു പങ്കാളിയായി കൂടെ വേണമെന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. എനിക്ക് മുമ്പ് കാമുകിമാർ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ എനിക്ക് പാവകളെയാണ് ഇഷ്ടം. ഞാൻ അവളുമായി ഒരിക്കലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല," ക്സി പറയുന്നു.
പത്ത് വർഷം മുമ്പ് ഹോങ്കോംഗിലെ ഒരു സ്റ്റോറിൽ പാവകളെ കണ്ടതുമുതലാണ് സെക്സ് ഡോളിനെ തനിക്കേറെ ഇഷ്ടമാണ് എന്ന കാര്യം ക്സി മനസ്സിലാകുന്നത്. “ഒരു പാവയ്ക്ക് അക്കാലത്ത് 80,000 യുവാൻ (9.07 ലക്ഷം രൂപ) വിലയുണ്ടായിരുന്നു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം ക്സിയ്ക്ക് പാവയെ വാങ്ങാൻ സാധിച്ചില്ല.
പിന്നീട്, 2019ൽ, ഇന്റർനെറ്റിലൂടെ സിലിക്കൺ പാവയായ മോച്ചിയെ ഏകദേശം 10,000 യുവാൻ (11.34 ലക്ഷം രൂപ) ചിലവാക്കിയാണ് ക്സി വാങ്ങിയത്.
ഐഫോണും, 20 സെറ്റ് വിലയേറിയ വസ്ത്രങ്ങളും 10 ജോഡി ഷൂകളും ഇതിനോടകം മോച്ചിയ്ക്ക് ക്സി സമ്മാനിച്ചിട്ടുണ്ട്.
"അവൾ വീട്ടിൽ വന്ന് ഒരു വർഷത്തിലേറെയായി. ഇതുവരെ എനിക്ക് യാതൊരു സമ്മർദവും തോന്നിയിട്ടില്ല, എല്ലായ്പ്പോഴും ഞാൻ സന്തോഷവാനാണ് - മോച്ചിയെ ചേർത്തു പിടിച്ച് കൊണ്ട് ക്സി പറഞ്ഞു നിറുത്തി.