gold

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ അമൂല്യരത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുടെ പ്രദർശനവും വില്പനയുമായ 'ജെം സ്‌റ്റോൺ" ഉത്സവത്തിന് തുടക്കമായി. പ്രഷ്യ, ഇറ ബ്രാൻഡിലെ അപൂർവവും അഴകേറിയതുമായ ആഭരണങ്ങളുടെ വിപുലമായ പ്രദർശന-വില്പനമേളയാണ് ഫെബ്രുവരി 18വരെ ഷോറൂമുകളിൽ നടക്കുന്നത്.

മൂല്യമേറിയ എമറാൾഡ്, റൂബി, സഫയർ കല്ലുകൾ പതിച്ച ആഭരണങ്ങളും അൺകട്ട് ഡയമണ്ട് ആഭരണങ്ങളും പ്രദർശനത്തിലുണ്ട്. പ്രഷ്യ, ഇറ ബ്രാൻഡുകളിൽ ഏതവസരത്തിനും ഇണങ്ങുംവിധം പുത്തൻ ഫാഷനിലും പരമ്പരാഗത ശൈലിയിലുമുള്ള ആഭരണങ്ങളും അണിനിരത്തിയിരിക്കുന്നു. വിശിഷ്‌ട രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങൾ ഏറ്റവും മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ജെംസ്‌റ്റോൺ ഉത്സവം ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.

രാജ്യത്ത് എവിടെയും സ്വർണത്തിന് ഒരേവില ഉറപ്പാക്കുന്ന 'വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്" പദ്ധതിക്ക് മലബാർ ഗോൾഡ് തുടക്കമിട്ടിരുന്നു. ഇതുപ്രകാരം മലബാർ ഗോൾഡിന്റെ ഇന്ത്യയിലെ ഏത് ഷോറൂമിലും സ്വർണത്തിന് ഒരേ വിലയാണ്. കൃത്യമായ പണിക്കൂലി, സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, പഴയ സ്വർണാഭരണത്തിന് 100 ശതമാനം മൂല്യം, ബി.ഐ.എസ് പരിശുദ്ധി തുടങ്ങി ഉപഭോക്തൃ പ്രതിബദ്ധതയുടെ ഭാഗമായി 10 പ്രോമിസുകളും മലബാർ ഗോൾഡ് ഉറപ്പുനൽകുന്നു.