തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ എൻജിനീയറിംഗ് മേഖലയിൽ നിയമനത്തിനും ഉന്നത പഠനത്തിനും വേണ്ടിയുള്ള ഗേറ്റ് പരീക്ഷ നടത്തുന്ന അതേദിവസം കെൽട്രോണിൽ നിയമനങ്ങൾക്ക് പരീക്ഷ നടത്തുന്നത് ഉദ്യോഗാർത്ഥികളെ വെട്ടിലാക്കി. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സിൽ ബി.ടെക് ബിരുദധാരികൾക്ക് ഗേറ്റ് പരീക്ഷ നടക്കുന്ന ഫെബ്രുവരി ഏഴിനു തന്നെയാണ് കെൽട്രോണും ഈ വിഭാഗത്തിന് പരീക്ഷ വച്ചിരിക്കുന്നത്. ഗേറ്റ് തീയതി വളരെ നേരത്തേ വരുകയും ഹാൾ ടിക്കറ്റ് ലഭിക്കുകയും ചെയ്തു. എന്നാൽ, കെൽട്രോൺ ഇന്നലെയാണ് തീയതി പ്രഖ്യാപിച്ചത്.