ഗാന്ധിജിയുടെ 73മത് രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പരോക്ഷമായി ന്യായീകരിച്ച് നടിയും വലതുപക്ഷാനുകൂലിയുമായ കങ്കണ റനാവത്ത്. ഓരോ കഥയ്ക്കും 'നിങ്ങളുടെ, എന്റെ, സത്യം' എന്നീ മൂന്നു വശങ്ങളുണ്ടെന്നും ഒരു നല്ല കഥാകാരൻ ഒരു കാര്യത്തെ മാത്രം അനുകൂലിക്കുകയോ എന്തെങ്കിലും മറച്ചുവയ്ക്കുകയോ ചെയ്യുകയില്ലെന്നും നടി തന്റെ ട്വീറ്റ് വഴി പറയുന്നു.
ട്വീറ്റ് ചുവടെ:
'ഓരോ കഥയ്ക്കും മൂന്ന് വശങ്ങളുണ്ട്. നിങ്ങളുടെ, എന്റെ, പിന്നെ സത്യത്തിന്റെ. ഒരു നല്ല കഥപറച്ചിലുകാരൻ ഒരിക്കലും എന്തെങ്കിലും ഒരു കാര്യത്തെ മാത്രം അനുകൂലിക്കുകയോ മറ്റെന്തെങ്കിലും മറച്ചുവയ്ക്കുകയോ ചെയ്യില്ല. ഇക്കാരണം കൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങൾ മോശമാണെന്ന് പറയുന്നത്. അവ നിറച്ചും വ്യക്തമാക്കലുകളാണുള്ളത്.'
Every story has three sides to it, yours, mine and the truth ....
A good story teller neither commits nor conceals... and that’s why our text books suck ... full of exposition #NathuramGodse pic.twitter.com/fLrobIMZlU— Kangana Ranaut (@KanganaTeam) January 30, 2021
ഗോഡ്‌സെയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കങ്കണ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗോഡ്‌സെയെ അനുകൂലിച്ചുകൊണ്ടുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു. 'ഗോഡ്‌സെ അമർ രഹേ, നാഥുറാം ഗോഡ്‌സെ' എന്നീ ഹാഷ്ടാഗുകളായിരുന്നു ട്രെൻഡിംഗായി മാറിയത്. ഇതിനെതിരെ നടൻ സിദ്ധാർത്ഥ് രംഗത്ത് വന്നിരുന്നു.