ദുബായ്: രാജ്യത്തുള്ള വിദേശികളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖർക്ക് യു.എ.ഇ പൗരത്വം നൽകുമെന്ന് ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. നിക്ഷേപകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എൻജിനീയർമാർ, കലാകാരന്മാർ, എഴുത്തുകാർ, തുടങ്ങിയ പ്രഫഷണലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പൗരത്വം അനുവദിക്കും.
ഇതുസംബന്ധിച്ച നിയമ ഭേദഗതികൾ യു.എ.ഇ അംഗീകരിച്ചു. മന്ത്രിസഭയും ബന്ധപ്പെട്ട കോടതിയുമാണ് അർഹതയുള്ളവരുടെ അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകുന്നത്. പ്രവാസികളുടെ സ്വരാജ്യത്തെ പൗരത്വം റദ്ദാക്കേണ്ടി വരില്ലെന്നാണ് സൂചന.
വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയാം.