ന്യൂഡൽഹി: ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായി ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായ നജ്മുൾ ഹസ്സൻ പാപോണിന് പകരക്കാരനായാണ് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മകനായ 32കാരനായ ജയ് ഷാ എ.സി.സിയുടെ അമരക്കാരനായി ചുമതല ഏറ്രെടുത്തത്.