സംസ്ഥാന അവാർഡ് മേശയുടെ മേൽ വച്ച് നൽകിയതിൽ പ്രതികരിച്ച് തൃത്താല എംഎൽഎ വിടി ബൽറാം. സോഷ്യൽ മീഡിയ വഴിയുള്ള തന്റെ കുറിപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ ബൽറാം പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി നേരിട്ടെടുത്തു നൽകാത്തത് നന്നായെന്നും ഇക്കാര്യത്തെ അഭിനന്ദിച്ചുകൊണ്ട് മലയാളത്തിലെ സിനിമാ താരങ്ങൾ 'ഒരേ ഫോർമാറ്റിലുള്ള' ഇടണമെന്നുമാണ് തൃത്താല എംഎൽഎ പറയുന്നത്.
സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ബൽറാമിന്റെ പരിഹാസം. ഇക്കാര്യത്തിൽ നിരവധി പേർ സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുതന്നെ മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നുന്നും മേശമേൽ വച്ച് നൽകിയ നടപടി കലാകാരന്മാരെ അപമാനിക്കലാണെന്നുമാണ് നിർമാതാവ് സുരേഷ് കുമാർ പ്രതികരിച്ചത്. തുടർന്ന്, അഭിഭാഷകൻ ഹരീഷ് വാസുദേവൻ, കോൺഗ്രസ് എംഎൽഎ പിടി തോമസ് തുടങ്ങിയവർ സംസ്ഥാന സർക്കാരിന്റെ അവാർഡ്ദാന രീതിയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.
വിടി ബൽറാമിന്റെ കുറിപ്പ് ചുവടെ:
'അവാർഡുകൾ അദ്ദേഹം നേരിട്ടെടുത്തു നൽകാത്തത് എന്തുകൊണ്ടും നന്നായി. ഇതിനെ അഭിനന്ദിച്ചുകൊണ്ട് മലയാളത്തിലെ സിനിമാ താരങ്ങളെല്ലാം ഒരേ ഫോർമാറ്റിലുള്ള മെസേജുകൾ ഇടാൻ ഉടൻ കടന്നു വരേണ്ടതാണ്.'