
ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ബാറ്റ്സ്മാൻമാരിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി മാറ്റമില്ലാതെ നാലാം സ്ഥാനത്ത് തുടരുന്നു. അതേസമയം ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും ഓരോ സ്ഥാനങ്ങൾ കയറി യഥാക്രമം ആറാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമെത്തി. ന്യൂസിലൻഡ് നായകൻ കേൻ വില്യംസണാണ് ഒന്നാം സ്ഥാനത്ത്.
ആസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്തും മാർനസ് ലബുഷെയ്നുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ബൗളർമാരിൽ ഇന്ത്യൻ താരങ്ങളായ ആർ.അശ്വിനും ജസ്പ്രീത് ബുംറയും എട്ടും ഒമ്പതും സ്ഥാനങ്ങളിലായി തുടരുകയാണ്. ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് ഒന്നാമത്.