kk-

തിരുവനന്തപുരം : പുതുപ്പള്ളി മണ്ഡലം മാറി ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുന്നെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കി . കോന്നിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ഉമ്മൻചാണ്ടിയല്ല രാഹുൽ ഗാന്ധിവന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വർദ്ധിക്കും. ക്രൈസ്തവ സഭകളിൽ മോദി സർക്കാരിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. കോന്നി ബി.ജെ.പിയുടെ പ്രതീക്ഷ മണ്ഡലമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

അതേ സമയം പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി . വാർത്താക്കുറിപ്പിലൂടെയാണ് നേമത്ത് മത്സരിക്കുന്നുവെന്ന വാർത്ത ഉമ്മൻചാണ്ടി നിഷേധിച്ചത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.