മെൽബൺ : ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പണിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദിവസവും മൂവായിരം കാണികളെ കളികാണാൻ ഗാലറിയിൽ പ്രവേശിപ്പിക്കാമെന്ന് തീരുമാനം.
ആദ്യത്തെ എട്ടുദിവസത്തെ കണക്കാണിത്. പിന്നീടുള്ള മത്സരങ്ങൾക്കുള്ള കാണികളുടെ എണ്ണം 2500 ആക്കി ചുരുക്കും.
വാവ്റിങ്കയ്ക്ക്
കൊവിഡ്
ബാസൽ :മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സ്വിസ് സൂപ്പർതാരം സ്റ്രാൻ വാവ്റിങ്കയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 35 കാരനായ വാവ്റിങ്ക സ്വവസതിയിൽ ഐസൊലേഷനിലാണ്. ആസ്ട്രേലിയൻ ഓപ്പൺ തുടങ്ങാനിരിക്കെയാണ് മുൻ ചാമ്പ്യൻ കൂടിയായ വാവ്റിങ്കയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഫെബ്രുവരി 8ന് ആരംഭിക്കുന്ന ആസ്ട്രേലിയൻ ഓപ്പണിൽ വാവ് റിങ്ക പങ്കെടുക്കാൻ സാധ്യതയില്ല.