കുഞ്ഞുമകളെ മടിയിലിരുത്തി കുട്ടിക്കഥ പറഞ്ഞുകൊടുക്കുന്ന അച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. അച്ഛന്റെ കഥപറച്ചിലല്ല കഥകേട്ടുള്ള കുഞ്ഞിന്റെ ചിരിയാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. മിക്കിമൗസിന്റെ പുസ്തകമാണ് അച്ഛൻ വായിച്ചുകൊടുക്കുന്നത്. വെറും കഥപറച്ചിൽ അല്ലായിരുന്നു അത്. കഥാപാത്രങ്ങളായി മാറി, വ്യത്യസ്ത ശബ്ദങ്ങളിലായിരുന്നു അച്ഛന്റെ വായന. കഥാപാത്രങ്ങളായ മിക്കി മൗസ്, ഗൂഫി, മിന്നി മൗസ് എന്നിവരുടെ സംഭാഷണങ്ങൾ വ്യത്യസ്ത ശബ്ദങ്ങളിൽ അദ്ദേഹം അനുകരിച്ചു. ശബ്ദത്തിലുള്ള വ്യത്യാസം അനുസരിച്ചാണ് കുഞ്ഞ് മനോഹരമായി ചിരിക്കുന്നത്.
Timeline cleanser:
This baby girl responding to her new daddy reading a book to her in different voices exactly what I needed today...pic.twitter.com/BTkNDUPrya
അമേരിക്കൻ ബാസ്കറ്റ് ബാൾ താരം റെക്സ് ചാപ്‌മാനാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി. കുഞ്ഞിന്റെ ചിരി തന്നെയാണ് ഏവരെയും ആകർഷിക്കുന്നത്. ഹൃദയം അലിഞ്ഞു പോയി എന്ന് ചിലർ വീഡിയോ കണ്ട ശേഷം കുറിച്ചു. അച്ഛനെയും മകളെയും ഇഷ്ടപ്പെട്ടെന്നും ചിത്രത്തെ അഭിനന്ദിച്ച് കമന്റുകൾ ഉണ്ട്. ഇതുവരെ അഞ്ചുലക്ഷത്തിലധികം പേർ വീഡിയോ കണ്ടു. 33200 ലൈക്കും 5100 റീട്വീറ്റും വീഡിയോക്ക് ലഭിച്ചു.