മേടം : കാര്യങ്ങൾ പരിഗണിക്കപ്പെടും. ആശ്വാസം അനുഭവപ്പെടും. പുതിയ അവതരണശൈലി.
ഇടവം : അംഗീകാരം ലഭിക്കും. അധികാരപരിധി വർദ്ധിക്കും. സദ്ചിന്തകൾ നന്മവരുത്തും.
മിഥുനം : ജീവിതരീതിയിൽ മാറ്റം വരുത്തും. യുക്തിപൂർവമുള്ള സമീപനം. സാഹചര്യങ്ങളെ അതിജീവിക്കും.
കർക്കടകം : ഭാവനകൾ യാഥാർത്ഥ്യമാകും. പുതിയ പാഠ്യപദ്ധതിയിൽ ചേരും. സൽക്കാരങ്ങളിൽ പങ്കെടുക്കും.
ചിങ്ങം : ചുമതലകൾ വർദ്ധിക്കും. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം.
കന്നി : തർക്കങ്ങൾ പരിഹരിക്കും. വിട്ടുവീഴ്ചാമനോഭാവമുണ്ടാകും. ഉപരിപഠനത്തിന് അവസരം.
തുലാം : ആശ്രയം നൽകാനിടവരും. ചർച്ചകൾ വിജയിക്കും. തൊഴിൽ പുരോഗതി.
വൃശ്ചികം : സമ്മർദ്ദം ഒഴിവാകും. വിവിധങ്ങളായ പ്രവർത്തനം. ആശ്വാസമുണ്ടാകും.
ധനു : കാര്യങ്ങൾ നടപ്പാക്കും. യാത്രകൾ വേണ്ടിവരും. ശാശ്വത പരിഹാരം നേടും.
മകരം : സർവർക്കും തൃപ്തികരമായ നിലപാട്. അനുമോദനങ്ങൾ വന്നുചേരും. അനുഭവജ്ഞാനം വർദ്ധിക്കും.
കുംഭം : പ്രവർത്തന ശൈലിയിൽ മാറ്റം. ആഗ്രഹങ്ങൾ സഫലമാകും. സംയുക്ത സംരംഭങ്ങൾ.
മീനം : ശാന്തിയും സമാധാനവും. ദൗത്യങ്ങൾ പൂർത്തീകരിക്കും. ആത്മവിശ്വാസമുണ്ടാകും.