കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്തത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ നൽകാതെ മേശപ്പുറത്ത് വച്ചത് വിവാദമായിരുന്നു. നടപടിയെ വിമർശിച്ച് നിർമ്മാതാവ് സുരേഷ് കുമാർ അടക്കം നിരവധി പേർ രംഗത്തെത്തുകയും ചെയ‌്തിരുന്നു.
ഇപ്പോഴിതാ നിരവധി പേർ കൈകൊണ്ട് തൊട്ടതിനാൽ അവാർഡുകൾ സോപ്പുവെള്ളത്തിൽ കഴുകിയതിന് ശേഷം മാത്രമേ വീട്ടിൽ പ്രദർശിപ്പിക്കാവൂവെന്ന പരിഹാസവുമായെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം.
'അവാർഡുകൾ മേശപ്പുറത്ത് നിന്ന് എടുത്തവരുടെ ശ്രദ്ധക്ക് ...അത് നിങ്ങൾ എടുക്കുന്നതിന് മുമ്പ് ഒരു പാടുപേർ കൈ കൊണ്ട് തൊട്ടിട്ടുണ്ട്...അതിനാൽ ആ അവാർഡുകളെ സോപ്പുവെള്ളത്തിൽ കുളിപ്പിച്ചതിനുശേഷം വീട്ടിൽ പ്രദർശിപ്പിക്കുക...ജാഗ്രത ...Break the Chain...' അദ്ദേഹം കുറിച്ചു.