pulse-polio

തിരുവനന്തപുരം: സംസ്ഥാനത്ത് പൾസ് പോളിയോ വിതരണം ആരംഭിച്ചു. അഞ്ച് വയസിന് താഴെയുളള 24,49,222 കുട്ടികൾക്ക് 24,690 ബൂത്തുകളിലായാണ് ഇന്ന് പൾസ്‌ പോളിയോ പ്രതിരോധ തുളളിമരുന്ന് നൽകുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച പോളിയോ വിതരണം വൈകിട്ട് അഞ്ച് മണി വരെയുണ്ടാകും.

pulse-polio

അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം,ബോട്ടുജെട്ടി, റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പോളിയോ ബൂത്തുകൾ. വട്ടിയൂർക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തിൽ പൾസ് പോളിയോ തുളളിമരുന്നിന്റെ ആദ്യ വിതരണം നടന്നു. വി കെ പ്രശാന്ത് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.