വ്യത്യസ്തമായ വിവാഹ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അക്കൂട്ടത്തേക്ക് ഇതാ ഒരെണ്ണം കൂടി. പഗ്ഗാണ് വരൻ. ഉടമ നൽകിയതെന്ന പേരിൽ പരസ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഷർട്ടും കസവുമുണ്ടുമുടുത്ത് നിൽക്കുന്ന 'വരന്റെ' രണ്ട് ക്യൂട്ട് ചിത്രങ്ങളും നൽകിയിട്ടുണ്ട്. തന്റെ സുന്ദരനായ 'മലയാളി പയ്യന് ഒരു വധുവിനെ വേണമെന്നാണ് ഉടമ പരസ്യത്തിൽ പറയുന്നത്. വധു സുന്ദരിയായിരിക്കണം എന്ന നിബന്ധനയും ഉണ്ട്. ഈ പരസ്യം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ചുനാളായതിനാൽ പങ്കാളിയെ ലഭിച്ചോ എന്ന് വ്യക്തമല്ല.