തിരുവനന്തപുരം:ഗുണ നിലവാര പ്രശ്‌നം ഉണ്ടാകാമെന്ന വിലയിരുത്തലിൽ സംസ്ഥാനത്തെ ആന്റിജൻ കിറ്റുകൾ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്. ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചത്.പരിശോധിക്കുന്ന സാമ്പിളുകളിൽ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
പരിശോധിച്ച സാമ്പിളുകളിൽ 30 ശതമാനത്തിൽ കൂടുതൽ ഫലം പോസിറ്റീവ് ആയിരുന്നു. ഇതോടെയാണ് കിറ്റിന്റെ ഗുണനിലവാരം സംബന്ധിച്ച് സംശയം ഉയർന്നത്. അതോടൊപ്പം പിസിആർ പരിശോധകൾ വർദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.