sasikala

ബംഗളൂരു: കൊവിഡ് ചികിത്സയ്ക്ക് ശേഷം വി കെ ശശികല ആശുപത്രി വിട്ടു. കുറച്ചു ദിവസം കൂടെ ശശികല ബംഗളൂരുവിൽ ചിലവഴിക്കും. ഫെബ്രുവരി എട്ടിന് ചെന്നൈയിലേക്ക് പോകുമെന്നാണ് സൂചന. വൻ ആൾക്കൂട്ടമാണ് സ്വീകരിക്കാൻ എത്തിയത്.

#WATCH | Expelled AIADMK leader VK Sasikala discharged from Victoria Hospital in Bengaluru, Karnataka.

She was admitted to the hospital with the complaint fever last week and was later diagnosed with COVID-19. pic.twitter.com/AyapUI4Y1T

— ANI (@ANI) January 31, 2021

ശശികലയാണ് അണ്ണാഡിഎംകെയുടെ ജനറൽ സെക്രട്ടറിയെന്ന് അമ്മാ മുന്നേറ്റ കഴകം വക്താവ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ശശികലയുടെ ശിക്ഷാ കാലാവധി അവസാനിച്ചത്. കൊവിഡ് ബാധിതയായതിനാൽ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്ന കേസിൽ 2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എൻ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും കോടതി ശിക്ഷിച്ചത്.