kk-ragesh

ന്യൂഡൽഹി: സി പി എം നേതാവും എം പിയുമായ കെ കെ രാഗേഷിന് കൊവിഡ്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്രസർക്കാരിന്റെ കാർഷികനിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന സമര പരിപാടികളിൽ കെ കെ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 6282 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ 321 പേർക്കാണ് വൈറസ് ബാധ. കൊവിഡ് ബാധിച്ച് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.