anoop-menon

നവാഗതനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന സസ് പെൻസ് ത്രില്ലർ ചിത്രത്തിൽ അനൂപ് മേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രൈം ബ്രാഞ്ച് സി. എെ ആയാണ് അനൂപ് എത്തുന്നത്. ലിയോണ ലിഷോയി, അനുമോഹൻ, നന്ദു എന്നിവരും ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഫ്രൻട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് നിർമിക്കുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. അതേസമയം അനൂപ് മേനോൻ സംവിധായകനായും നായകനായും തിരക്കഥാകൃത്തായും നിർമാതാവായും എത്തുന്ന പത്മയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. സുരഭി ലക് ഷമിയാണ് പത്മയെ അവതരിപ്പിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ,മെറീന മൈക്കിൾ എന്നിവരാണ് മറ്റു താരങ്ങൾ.