ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണ്ണൻ ഏപ്രിൽ മാസം തിയേറ്ററുകളിലേക്ക്. രജിഷ വിജയനാണ് നായിക. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത് ചിത്രവും രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് കർണ്ണൻ. ഏറെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്. ചിത്രത്തിലെ ധനുഷിന്റെ മേക്കോവർ ശ്രദ്ധേയമായിട്ടുണ്ട്. കലൈപുലി തനുവിന്റെ വി. ക്രിയേഷൻസ് ആണ് കർണ്ണൻ നിർമിക്കുന്നത്. അതേസമയം പരിയേറും പെരുമാൾ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെൽവരാജ്. അദ്രങ്കിരേ, ജഗമേ തന്തിരം എന്നിവയാണ് ധനുഷിന്റെ പുതിയ ചിത്രങ്ങൾ.